മലയാളി സൈനികനെ പഞ്ചാബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ സ്വദേശിയായ കെ സുജിത്താണ് മരിച്ചത്. വെടിയേറ്റ് മരിച്ച നിലയിലാണ് സുജിത്തിനെ കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് സീതത്തോട് വച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് സുജിത്ത്. പഞ്ചാബ് സിഗ്നല്‍ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ്.