*പാരിപ്പള്ളി:സ്വകാര്യബസ്സില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കണ്ടക്ടര്‍ പിടിയിലായി*

പൂതക്കുളം ആലിന്‍മൂട് വലിയവിള വീട്ടില്‍ ഉണ്ണിക്കൃഷ്ണനാ(34)ണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന ബസ് പാരിപ്പള്ളി ജങ്ഷനിലെത്തിയപ്പോള്‍ തിരക്കിനിടയിലൂടെ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞത്. രക്ഷിതാക്കള്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ.അല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സുരേഷ്‌കുമാര്‍, എ.എസ്.ഐ. അഖിലേഷ്, സി.പി.ഒ.മാരായ സലാവുദീന്‍, ഷറഫുദീന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.