വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖത്ത് ഡ്രജര്‍ എത്തി. പുലിമുട്ടു നിര്‍മാണത്തിനു കര മാര്‍ഗം കരിങ്കല്ലു നിക്ഷേപവും തുടങ്ങി. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങളും എത്തിച്ചു. നേരത്തെ കൊല്ലം തുറമുഖത്ത് എത്തിച്ച ശാന്തി സാഗര്‍ 10 എന്ന ഡ്രജറാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എത്തിച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ബെര്‍ത്തിനും കരക്കും മധ്യേയുള്ള ഭാഗം നികത്തുന്നതിനുള്ള ഡ്രജിങ് തുടങ്ങും എന്ന് അധികൃതര്‍ പറഞ്ഞു. പുലിമുട്ട് നിര്‍മാണത്തിനു കരമാര്‍ഗം കല്ല് നിക്ഷേപിക്കുന്ന ജോലി കഴിഞ്ഞ ദിവസം പരീക്ഷണാര്‍ഥമാണ് തുടങ്ങിയത്. പൂര്‍ണതോതില്‍ തുടങ്ങുന്നത് രണ്ടു ദിവസത്തിനുള്ളില്‍. ഇത്തരം ജോലികള്‍ക്കു വേണ്ട സാങ്കേതിക ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.