തിരുവനന്തപുരം: കാട്ടാക്കടയില്‍ ചാര്‍ജ് ചെയ്യാന്‍വെച്ച മൊബൈലില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
വിളവൂര്‍ക്കല്‍ സ്വദേശി ഷിജിനാണ് മരിച്ചത്. പരിക്കേറ്റ ഷിജിന്റെ പിതാവ് ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പിതാവിനൊപ്പം തൊഴുത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തൊഴുത്തിന് സമീപമുള്ള സ്വിച്ച് ബോര്‍ഡില്‍ ഷിജിന്‍ ഫോണ്‍ കുത്തിവെച്ചിരുന്നു. ഇതിനിടെ ഫോണ്‍ എടുത്തപ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഇതിനിടെ കയ്യില്‍ കിട്ടിയ കമ്പ് കൊണ്ട് ഫോണിലെ വയര്‍ വേര്‍പെടുത്താന്‍ ഷാജി ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിനും പരിക്കേല്‍ക്കുകയായിരുന്നു.