തെരുവുനായ ശല്യം രൂക്ഷമായ സിഇടി (കോളജ് ഓഫ് എന്‍ജിനീയറിങ് ) ഇന്നലെ അപ്രതീക്ഷിതമായി അടച്ചിടേണ്ടി വന്നു. 180 ഏക്കര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന ക്യാംപസിന്റെ പല ഭാഗങ്ങളും കാട് പിടിച്ചു കിടക്കുകയാണ്. ചില ഭാഗങ്ങളില്‍ മതില്‍ ഇല്ലാത്തതിനാല്‍ നായ്ക്കള്‍ക്കു കടന്നു കയറാന്‍ എളുപ്പമാണ്. അയ്യാരിത്തി എഴുന്നൂറിെേലറെ വിദ്യാര്‍ഥികളും എഴുന്നൂറിലേറെ ജീവനക്കാരും ഉള്ള കോളജില്‍ തെരുവ് നായ്ക്കള്‍ കടന്നു കയറി കുറ്റിക്കാട്ടിലും മറ്റും താവളം ഉറപ്പിച്ചിട്ടുണ്ട്. തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ പിടികൂടണമെന്നും കോളജ് അധികൃതര്‍ പലവട്ടം നഗരസഭ അധികൃതരോടും മൃഗ സംരക്ഷണ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടു കൂടി വെറ്റിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ തെരുവുനായ്ക്കളെ പിടികൂടി.