ദില്ലി: ഇന്ന് സര്‍വസാധാരണമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). ഈ തൽസമയ പേയ്‌മെന്റ് സംവിധാനം നമ്മുടെ ദിവസവും ഉള്ള ജീവിതത്തില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംവിധാനമാണ്. വഴിയോര കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നത് മുതൽ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം കൈമാറുന്നത് വരെ യുപിഐ വഴിയാണ് ഇപ്പോള്‍. യുപിഐ ബാങ്ക്-ടു-ബാങ്ക് പണം കൈമാറ്റം എളുപ്പവും സുരക്ഷിതവുമാക്കി. എന്നാല്‍ യുപിഐയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. എന്‍പിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്ക് യുപിഐ വഴി പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അടയ്ക്കാം. കാനറ ബാങ്ക് പോലുള്ള ചെറുകിട ബാങ്കുകൾ 25,000 രൂപ മാത്രം അനുവദിക്കുമ്പോള്‍ എസ്ബിഐ പോലുള്ള വൻകിട ബാങ്കുകൾ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ പ്രതിദിന ഇടപാട് ബാങ്കുകള്‍ അനുസരിച്ച് ചിലപ്പോള്‍ മാറാം. ഒരു ദിവസത്തെ പണ കൈമാറ്റ പരിധിയ്‌ക്കൊപ്പംയ. ഒരു ദിവസം നടത്തേണ്ട യുപിഐ കൈമാറ്റങ്ങളുടെ എണ്ണത്തിനും പരിധിയുണ്ട്. പ്രതിദിന യുപിഐ ട്രാൻസ്ഫർ പരിധി 20 ഇടപാടുകളായി നടത്താന്‍ സാധിക്കുക. പരിധി കഴിഞ്ഞാൽ പരിധി പുതുക്കാൻ 24 മണിക്കൂർ കാത്തിരിക്കണം. എന്നാല്‍ ഇതും ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടാം. ഗൂഗിള്‍ പേ, ഫോണ്‍, ആമസോണ്‍ പേ ഒക്കെയാണ് ജനപ്രിയ യുപിഐ ആപ്പുകള്‍. ഇവയിലെ യുപിഐ ട്രാൻസ്ഫർ പരിധികളെക്കുറിച്ചും പരിശോധിക്കാം. ജിപേ എല്ലാ ഒരു ദിവസം 10 ഇടപാട് എന്ന പരിധിയില്‍ പ്രതിദിനം 1,00,00 രൂപ വരെ പണ കൈമാറ്റം അനുവദിക്കുന്നു. ഫോണ്‍പേ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയാണ്. എന്നിരുന്നാലും പരിധി ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. അതോടൊപ്പം, ഒരു വ്യക്തിക്ക് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഫോണ്‍പേ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കിൽ 20 എണ്ണം ഇടപാടുകൾ നടത്താം. ഈ രണ്ട് ആപ്പുകളില്‍ ഒരു ഉപയോക്താവിന് നടത്താവുന്ന മണി റിക്വസ്റ്റ് 2000 രൂപയാണ്.പേടിഎം യുപിഐ ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ പണം ഒരു ദിവസം കൈമാറാൻ സാധിക്കും. ഒപ്പം പേടിഎം ആപ്പിന് മണിക്കൂറിലും ദിവസേനയുള്ള പണ കൈമാറ്റത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. പേടിഎം പ്രതിദിന മണി ട്രാൻസ്ഫർ പരിധി - 1,00,000 രൂപയാണ്.പേടിഎമ്മില്‍ ഒരു മണിക്കൂർ പണം ട്രാൻസ്ഫർ പരിധി- 20,000 രൂപയാണ്. ഒരു മണിക്കൂറിലെ പേടിഎം യുപിഐ ഇടപാടുകളുടെ എണ്ണം- 5 ആണ്. പ്രതിദിന ഇടപാടുകള്‍ 20 തന്നെയാണ്. ആമസോൺ പേയും യുപിഐ വഴിയുള്ള പരമാവധി പണ കൈമാറ്റ പരിധി 1,00,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആമസോൺ പേ യുപിഐയിൽ രജിസ്റ്റർ ചെയ്തതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ, ഉപയോക്താക്കൾക്ക് 5,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. ബാങ്കിനെ ആശ്രയിച്ച് പ്രതിദിനം ഇടപാടുകളുടെ എണ്ണം 20 ആയി ആമസോണ്‍ പേയില്‍ നിശ്ചയിച്ചിരിക്കുന്നു.