ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി സംരക്ഷണ സംഘം ശിവഗിരി മട്ടിൻ മൂട് ജംഗ്ഷനിൽ ഒരു വ്യാപാരമേള സംഘടിപ്പിച്ചിരിക്കുന്നു.വ്യാപാരമേളയുടെ ഉദ്ഘാടനം 22 12 2022 വൈകിട്ട് ആറുമണിക്ക് ശ്രീ വിശാലാനന്ദ സ്വാമികൾനിർവഹിക്കും.
പകുതിയിലേറെ സ്റ്റാളുകൾ ഇനിയും ലഭ്യമാണ് എന്ന് അംഗങ്ങൾ അറിയിച്ചു. കുറഞ്ഞ റേറ്റിൽ സ്റ്റാളുകൾ ആവശ്യമുള്ളവർ സംഘടനാ ചെയർമാൻ എം വിജേന്ദ്രകുമാർ , Mob.9447244436,ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ് Mob.9349557552, എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സുനിൽ സോമൻ Mob.9446971336 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.വ്യാപാരമേളയുടെ ഉദ്ഘാടനം 22 12 2022 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ശ്രീ വിശാലനന്ദ സ്വാമികൾ നിർവഹിക്കുന്നതാണ്. തദവസരത്തിൽ വിശിഷ്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകർ പങ്കെടുത്ത് സംസാരിക്കും.അന്നേ ദിവസം തീർത്ഥാടന വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.
വ്യാഴാഴ്ച വൈകിട്ട് 3:00 മണിക്ക് വർക്കല റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ശിവഗിരി സമാധി സന്നിധിയിലേക്ക് സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ തീർത്ഥാടന വിളംബര ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നു.
വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ശ്രീ വിശാലാനന്ദ സ്വാമികൾ നിർവഹിക്കുന്നതായിരിക്കും.തദവസരത്തിൽ പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകർ പങ്കെടുക്കുന്നതായിരിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ
ശിവഗിരി സംരക്ഷണ സംഘം ചെയർമാൻ വിജേന്ദ്രകുമാർ എം ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ് ,മീഡിയ സെക്രട്ടറി കാപ്പിൽ സുനിൽ കുമാർ , ആയോധനകല സെക്രട്ടറി അജിത് കുമാർ വക്കം , ബിസിനസ് സെക്രട്ടറി പാളയംകുന്ന് ഷെൻ സ് , യുവജന വിഭാഗം സെക്രട്ടറി ജോഷ്യർ സിംഗ് , എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സുനിൽ സോമൻ തുടങ്ങിയവർ പങ്കെടുത്തു.