പുതുവത്സരാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. സാമൂഹ്യവിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക തയാറാക്കി ഇവര്‍ ആഘോഷകേന്ദ്രങ്ങളിലെത്തിയാല്‍ കരുതല്‍ തടങ്കലിലാക്കുമെന്നും എഡിജിപി പറഞ്ഞു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. നിയമലംഘനമുണ്ടായാല്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെയും കേസെടുക്കും.