മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേൽ സ്മിത്തിന് ഒരു ഉപായം തോന്നിയത്. സൈക്കിൾ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിൾ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഫോൺ നമ്പർ ഉൾപ്പെടെ കുറിച്ചു കൊണ്ടുള്ള മരത്തിൽ ഒരു നോട്ടീസ് പതിച്ചു.
പവേലിൻ്റെ നോട്ടീസ്:
” ഞാൻ പവേൽ സമിത് തേവര sh സ്കൂളിൽ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോൾക്കും സൈക്കിൾ.നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
പവേൽ സമിത്
9037060798
ഈ അപേക്ഷ കണ്ടു കള്ളൻ തന്റെ സൈക്കിൾ എടുത്തിട്ടത് തിരിച്ചു കൊണ്ടുവന്നു വെക്കും എന്ന പ്രതീക്ഷയിലാണ് SH സ്‌കൂൾ വിദ്യാര്‍ത്ഥി പവേൽ സമിത്.
ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയ രാജഗോപാൽ കൃഷ്ണൻ മരത്തിൽ നോട്ടീസ് കണ്ട് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥിയുടെ അപേക്ഷ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.