യുവതിയെ കൊന്ന് കഷണങ്ങളാക്കി; നായ്ക്കള്‍ ഭക്ഷിച്ചു; ക്രൂരതയില്‍ അറസ്റ്റ്

ജാർഖണ്ഡിലും ഡൽഹി ശ്രദ്ധ മാതൃകയിൽ കൊലപാതകം. ആദിവാസി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. 22 വയസുകാരി റൂബിക പഹാദനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിൽ ശരീര ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണരാണ് വിവരം പൊലീസിനെ അറിയിച്ചത്.‌ മൃതദേഹം അൻപതോളം കഷ്ണങ്ങളാക്കി വീട്ടിൽ ചാക്കിനുള്ളിൽ സൂക്ഷിക്കുകയും ചില ഭാഗങ്ങൾ സമീപ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ദിൽദാറിന്റെ രണ്ടാം ഭാര്യയാണ് റൂബിക.