നഗരൂർ ചെക്കാലക്കോണം ഇഷാൻ വീട്ടിൽ മുഹമ്മദ് ഇർഷാൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇർഷാദിന്റെ ഭാര്യ ഫാത്തിമയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയ ഇർഷാദും ഭാര്യയും ഇന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിൻ്റെ മുൻ വാതിൽ പൊളിച്ച് അകത്ത് കടന്ന കള്ളൻ രണ്ട് ബെഡ് റൂമുകളുടെ വാതിലുകളും കുത്തി പൊളിച്ചിരുന്നു.
തുടർന്ന് മുറിക്കുള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായി കടക്കുകയായിരുന്നു