കൊല്ലം സ്വദേശി പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

റിയാദ്: കൊല്ലം സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍‌ മരിച്ചു  മയ്യനാട് സ്വദേശിയായ സന്തോഷ് കുമാര്‍ (52) ആണ് ജിദ്ദയിൽ നിര്യാതനായത്. ജിദ്ദ സനാഇയ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്‍ഡസ്ട്രി (പി.എസ്.ഐ) എന്ന കമ്പനിയില്‍ 12 വര്‍ഷമായി ജീവനക്കാരനായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. രാവിലെ പ്രഭാത ഭക്ഷണം  കഴിക്കാന്‍ എത്താതിരുന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കമ്പനിയേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഭാര്യ - രേഖ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്്ത് വരികയായിരുന്നു യുവാവ് എന്നാണ് വിവരം. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്.