വെഞ്ഞാറമൂട് ഉദിമൂട്ടിൽ രാത്രി വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

വെഞ്ഞാറമൂട് ഉദിമൂട്ടിൽ രാത്രി വീട് കയറി ആക്രമിച്ച് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. ആനച്ചൽ സ്വദേശിയും യുവതിയുടെ ബന്ധുവുമായ വിനു വിനെയാണ് വെഞ്ഞാറമൂട് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് ഉദിമൂട് എ എസ് വില്ലയിൽ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയായ ആരതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.കാറിലെത്തിയ സംഘം വീടിനുള്ളിൽ കടന്ന് അടുക്കളയിൽ പാചകം ചെയ്തു നിൽക്കുകയായിരുന്ന യുവതിയെ വലിച്ചിഴച്ചു മുറ്റത്ത് കൊണ്ടിട്ടാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഈ സമയം മുകളിലത്തെ നിലയിലെ ബാത്റൂമിൽ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ഭർത്താവ് നിലവിളി കേട്ടത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്. ഇവരുടെ നിലവിളി കേട്ട് സമീപ വാസികൾ ഓടിക്കൂടിയപ്പോൾ സംഘം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.ആരതിയുടെ ഭർത്താവിന് നൽകാനുള്ള കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള പ്രതികാരമാണ് ആക്രമണമെന്ന് പരാതിയിൽ പറയുന്നു. വീടിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്ത ശേഷമാണു അക്രമികൾ രക്ഷപ്പെട്ടത്.സംഭവം അന്വേഷിക്കനെത്തിയ പോലിസ് വാഹനത്തിന് നേരെയും ഇയാൾ ആക്രമണം നടത്തിയിരുന്നു.