അബുദാബി• തണുപ്പു കൂടിവരുന്ന യുഎഇയിൽ വരും ദിവസങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസ്‍ വരെയാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച അബുദാബിയിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഇന്നലെ ഇവിടെ 26 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച 9 ഡിഗ്രിയായി കുറയും. ദുബായിൽ ഇത് 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.അടുത്ത ആഴ്ചയിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന. ഫുജൈറയിൽ ഇന്നലെ പകൽ തണുപ്പും രാത്രി ചൂടും അനുഭവപ്പെട്ടു. വാരാന്ത്യങ്ങളിൽ റാസൽഖൈമയിലെ ജബൽജെയ്സിലാണ് ഏറ്റവും കുറഞ്ഞ താപനില (9.9 ഡിഗ്രി) അനുഭവപ്പെട്ടത്. ഇന്നു ചിലയിടങ്ങളിൽ മഴ പെയ്യാനും കാറ്റുവീശാനും സാധ്യതയുണ്ട്.