കാഫിറിലൂടെ പ്രതാപ് പോത്തന് രാജ്യാന്തരമേളയുടെ ആദരം

തിരുവനന്തപുരം നടന്‍ പ്രതാപ് പോത്തന് രാജ്യാന്തരമേളയുടെ ആദരം. അദ്ദേഹം അവസാനമായി അഭിനയിച്ച കാഫിര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് മേള അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്. താടിക്കാരെ ഭയക്കുന്ന നായക കഥാപാത്രതെയാണ് പോത്തന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത് . ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ഇ.പി. രാജഗോപാല്‍ പ്രതാപ് പോത്തനെക്കുറിച്ച് തയാറാക്കിയ 'ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തന്‍' എന്ന പുസ്തകം പ്രകാശിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ നടി മേനകക്ക് പുസ്തകം കൈമാറി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, കാഫിറിന്റെ സംവിധായകന്‍ വിനോദ് ബി. നായര്‍ എന്നിവര്‍ പങ്കെടുത്തു.