മലയാളി നഴ്സും മക്കളും യുകെയിൽ കൊല്ലപ്പെട്ടു, ഭർത്താവ് പോലീസ് പിടിയിൽ ;ഇവർ യുകെയിലെത്തിയത് ഒരു വർഷം മുൻപ്

യുവതിയെയും കുട്ടികളെയും ബ്രിട്ടനിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ സാജുവിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കോട്ടയം വൈക്കം സ്വദേശി അഞ്ജു, മക്കളായ ജീവ, ജാൻവി എന്നിവരെയാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ സമയം രാത്രി 11.15ഓടെയാണ് കൊലപാതകം നടന്നത്.

യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു.

ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു.

ഒരു വർഷം മുൻപാണ് ഇവർ ബ്രിട്ടണിലെത്തുന്നത്. അഞ്ജു ഇവിടെ സർക്കാർ ആശുപത്രിയിൽ നഴ്‌സായും, സാജു ഹോട്ടലിലെ ഡെലിവറി ബോയിയായും ജോലി ചെയ്ത് വരികയായിരുന്നു. കെറ്ററിങ്ങ് ജനറൽ ആശുപത്രിയിലാണ് അഞ്ജു ജോലി ചെയ്യുന്നത്. ഇതിനിടയിലാണ് കൊലപാതകം.