മഹാതീര്‍ത്ഥാടനത്തെ വരവേറ്റുകൊണ്ട് ശിവഗിരി കുന്നുകളില്‍ വര്‍ണ്ണ വിസ്മയം

മഹാതീര്‍ത്ഥാടനത്തെ വരവേറ്റുകൊണ്ട് ശിവഗിരി കുന്നുകളില്‍ വര്‍ണ്ണ വിസ്മയം വിവിധ വര്‍ണ്ണ ഇലൂമിനേഷന്‍ ബള്‍ബുകള്‍ കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കാഴ്ചക്കാരുടെ മനം മയക്കുംവിധമായി. വൈദ്യുത ദീപാലങ്കാരം കാണാനെത്തുന്നവരുടെ വന്‍ നിരയാണ് സായാഹ്നങ്ങളില്‍ കാണാനാവുക. ഒപ്പം നിത്യേനയുള്ള കലാപരിപാടികള്‍ കണ്ട് മടങ്ങുകയും ചെയ്യുന്നു. അനേകം ലക്ഷം ബള്‍ബാണ് ഇവിടെ കൂറ്റന്‍ വൃക്ഷങ്ങളുടെ മുകള്‍ ഭാഗം വരെയും ചില്ലക്കമ്പുകളിലും ഇടം പിടിച്ചിട്ടുള്ളത്. നിരവധി ജോലിക്കാര്‍ ഒരു മാസത്തിലധികം കാലം രാപ്പകല്‍ വ്യത്യാസമില്ലാതെയായിരുന്നു ഇത് സംബന്ധിച്ചുള്ള ജോലികള്‍ നിര്‍വ്വഹിച്ചുപോരുന്നത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്നലെ രാവിലെ 10 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി നിര്‍വ്വഹിച്ചു. ജനറല്‍സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ മണി രാജന്‍, പ്രദീപ്, സുദര്‍ശനന്‍, പ്രസാദ് ബി, സജീവ് ലാല്‍ എസ്., ബൈജു എസ്. ആര്‍., തുടങ്ങിയവര്‍ പങ്കെടുത്തു.