ആറ്റിങ്ങല്‍:കേരള ഗാന്ധി സ്മാരക നിധിയും ദേശീയ ബാലതരംഗവും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി യാത്രയ്ക്ക് ആറ്റിങ്ങലില്‍ സ്വീകരണം നല്‍കി.സ്വീകരണ സമ്മേളനം ആറ്റിങ്ങല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.കേരള ഗാന്ധി സ്മാരക നിധി ഭാരവാഹികള്‍,ഡോ.എന്‍.രാധാകൃഷ്ണന്‍, അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ്,അഡ്വ. വി.എസ് ഹരീന്ദ്രനാഥ് ,വിമല രാധാകൃഷ്ണന്‍ , ഡോ:എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ , ഡി.സി.സി ജനറല്‍ സെക്രറട്ടറി പി. ഉണ്ണികൃഷ്ണന്‍ , അംഗം പി.വി ജോയ്. ഗ്രാമം ശങ്കര്‍. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണന്‍ ,ഡോ.അനീഷ് താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.