തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് (41) ആണ് മരിച്ചത്. നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.പിതാവ്: ഇബ്രാഹിം കുഞ്ഞു. മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ താജുദ്ധീനൊപ്പം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും സാമൂഹിക പ്രവർത്തകരായ ഷാഫി കല്ലറ, നാസർ കല്ലറ എന്നിവരും രംഗത്തുണ്ട്.