ശിവഗിരി തീർത്ഥാടന വിളംബര പദയാത്ര സംഘടിപ്പിച്ചു.

90 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള പദയാത്ര വിളംബര ഘോഷയാത്ര ഇന്നലെ വൈകുന്നേരം മൂന്നുമണിക്ക് വർക്കല റെയിൽവേ സ്റ്റേഷനിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. വിളംബര ഘോഷയാത്ര തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ ഫ്ലാഗ് ഓഫ് ചെയ്‌തു.ശിവഗിരി സംരക്ഷണ സംഘം ചെയർമാൻ വിജേന്ദ്രകുമാർ നേതൃത്വം നൽകിയ ഘോഷയാത്രയിൽ, ശിവഗിരി മഠത്തിലെ സന്യാസി വര്യന്മാർ, ജനറൽ സെക്രട്ടറി പ്രസന്നൻ വൈഷ്ണവ്, ട്രഷറർ നടരാജൻ വയലാ, പ്രത്യേക ക്ഷണിതാക്കളായ കൂട്ടിൽ രാജേന്ദ്രൻ പ്രതിഭാ അശോകൻ സുവർണ്ണ കുമാർ,വൈസ് ചെയർമാൻ ശ്രീപാദം ശ്രീകുമാർ,റോയി അർജ്ജുൻ എക്സിക്യൂട്ടീവ് സെക്രട്ടറിമാരായ സുനിൽ സോമൻ, ജനറൽ കോർഡിനേറ്റർ സുഷമ വിജയലക്ഷ്മി, സെക്രട്ടറിമാരായ വക്കം അജിത്ത്, സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.വിവിധ വാദ്യഘോഷങ്ങളോടെ നൂറുകണക്കിന് ഭക്തജനങ്ങളും, ശിവഗിരി സംരക്ഷണ സംഘം അംഗങ്ങളും പങ്കെടുത്ത ഘോഷയാത്ര വൈകുന്നേരം അഞ്ചു മണിയോടെ മഹാസമാധിയിൽ എത്തി.തീർത്ഥാടന സെക്രട്ടറി വിശാലാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘം വിളംബര പദയാത്രികരെ സ്വീകരിച്ചു. തുടർന്ന് മഹാസമാധിയിൽ നടന്ന പ്രത്യേക പൂജകൾക്കു ശേഷം പദയാത്രികർ വർക്കല മട്ടിൻ മൂട്ടി ലുള്ള വ്യാപാര സ്റ്റാളിൽ എത്തി.തുടർന്ന് വ്യാപാര സ്റ്റാളിന്റെ ഉദ്ഘാടനം തീർത്ഥാടന സെക്രട്ടറി വിശാലാനന്ദ സ്വാമി നിർവഹിച്ചു.