തെന്നൂര്‍ കൊളച്ചല്‍ കൊന്നമൂട് തോന്തംകുഴി ശകുന്തള വിലാസത്തില്‍ ജിനേഷ് (33)ആണ് അറസ്റ്റിലായത്. മാതാവായ ശകുന്തളയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആണ് അറസ്റ്റ്.കഴിഞ്ഞമാസം ഏഴിന് ആണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ശകുന്തളയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശകുന്തളയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി കൂടിയപ്പോള്‍ പ്രതി രക്ഷപ്പെട്ടു.
തുടര്‍ന്ന്, പാലോട് സിഐ പി. ഷാജിമോന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിസാറുദീന്‍, റഹീം, എഎസ്‌ഐ അല്‍ അമാന്‍, സിപിഒ രഞ്ജിത്ത് രാജ് എന്നിവരടങ്ങുന്ന സംഘം ആണ് പാരിപ്പള്ളിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.
അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ ശകുന്തള ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെയും പ്രതി പലതവണ ശകുന്തളയെ ആക്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.