ആലംകോട് പൂവൻപാറ പാലത്തിന് സമീപം ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ ആലംകോട് തൊട്ടിക്കല്ലിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമാതുറ മാടൻ വിള പണയിൽ ഹൗസിൽ സലിം( 50) മരണപ്പെട്ടു. ഫയർഫോഴ്സ് എത്തി ബൈക്ക് യാത്രികനെ ഉടൻ തന്നെ വലിയകുന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു ഏറെ നേരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു