പോലീസിൽ ചേരാൻ അവസരം

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022)

വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

പ്രായപരിധി: 18 – 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)

ശാരീരിക യോഗ്യതകൾ 
ഉയരം - 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ
 

യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 
കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

#keralapolice