ഭക്ഷണം സ്റ്റാര്‍ ഹോട്ടലില്‍; പണം കൊടുക്കാതെ മുങ്ങും; മോഷണവും; അറസ്റ്റ്നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് പതിവാക്കിയ തമിഴ്നാടുകാരന്‍ തിരുവനന്തപുരത്ത് പിടിയില്‍. തൂത്തുക്കുടി സ്വദേശി വിന്‍സന്റ് ജോര്‍ജിനെയാണ് കൊല്ലം പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണവും കഴിച്ച ശേഷം ലാപ്ടോപ്പുമായി മുങ്ങുകയായിരുന്നു. ബിസിനസ് കോണ്‍ഫറന്‍സ് നടത്താനായി തല്‍കാലത്തേക്ക് ലാപ്ടോപ്പ് വേണമെന്ന് പറഞ്ഞാണ് ലാപ്ടോപ് കൈക്കലാക്കിയതും അതുമായി മുങ്ങിയതും. ഇത്തരത്തില്‍ നക്ഷത്ര ഹോട്ടലില്‍ കയറി മുന്തിയ മുറികളില്‍ താമസിച്ച് ഭക്ഷണവും കഴിഞ്ഞ് മുങ്ങുന്നത് വിന്‍സന്റിന്റെ പതിവാണെന്നും തമിഴ്നാട് ഉള്‍പ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കേസുകളുള്ളതായും പൊലീസ് അറിയിച്ചു.