“ഞങ്ങളവന് പേരിട്ടു, മകൻ്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി പ്രിയ താരം

സഹനടനായി അഭിനയം തുടങ്ങി പിന്നീട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി മാറിയ മലയാളികളുടെ പ്രിയതാരമാണ് നരേൻ. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്.

ഈ അടുത്ത് തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി വന്ന സന്തോഷമെല്ലാം ഇവര്‍ പങ്കുവെച്ചിരുന്നു. പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു കുടുംബത്തിലേക്ക് പുതിയ ഒരാള്‍ എത്തിയത്. ഇപ്പോള്‍ മകന്റെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് നരേന്‍ പങ്കുവെച്ചത്.