സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവുണ്ടാകുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 4950 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 39,600 രൂപയിലേക്കെത്തി.ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4930 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 39440 രൂപയിലുമായിരുന്നു ചൊവ്വാഴ്ച വ്യാപാരം നടന്നത്.സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 70.80 രൂപയാണ് വിപണിനിരക്ക്. എട്ട് ഗ്രാം വെള്ളിക്ക് 566.46 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 708 രൂപയുമാണ് നിരക്ക്.