*കടയ്ക്കലിൽ ആട്ടോറിക്ഷ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു*

മൂന്നു പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.
കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി എഴുപതുവയസ്സുളള ശിവാനന്ദനാണ് മരിച്ചത് .ചെന്നിലം സ്വദേശിനികളായ അറുപത്തിരണ്ടുവയസ്സുളള സുഗന്ധി നാൽപത്തിയഞ്ചുവയസുളള ശോഭി ആട്ടോറിക്ഷ ട്രൈവവറായ മേലെ പന്തളം മുക്ക് സ്വദേശിയായ രതീഷ് എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്
പന്തളം മുക്കിന് സമീപം വിവാഹ സൽകാരത്തിൽ പോയി മടങ്ങിവരവെ ചെന്നിലത്തിന് സമീപം ഇറക്കത്തിൽ ഓട്ടോറിക്ഷ നീയത്രണം തെറ്റി പത്തടിതാഴ്ചയിലുളള രാധയുടെ വീടിന്മുന്നിലേക്ക് വീഴുകയായിരുന്നു വീടിന്റെ ഫിത്തിയിലിടിച്ച് ഓട്ടോറിക്ഷ പൂര്‍ണമായി തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇവരെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചു.അപ്പോഴേക്ക് ശിവാനന്ദൻ മരണപ്പെട്ടിരുന്നു.
ഇറകത്തിലെ കൊടും വളവ് തിരിയാഞ്ഞതാണ് ഓട്ടോറിക്ഷ മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം