കൊച്ചിയിൽ യുവതിക്ക് നടുറോഡിൽ വെട്ടേറ്റു, അക്രമി ബൈക്കിൽ രക്ഷപ്പെട്ടു 

കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരിക്ക് നടുറോഡിൽ വെച്ച് വെട്ടേറ്റു. അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. ഇന്ന് പതിനൊന്ന് മണിയോട് കലൂർ ആസാദ് റോഡിൽ വെച്ചാണ് സംഭവം. ബംഗാൾ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. ഇവരുടെ മുൻ കാമുകൻ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം. രണ്ട് പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ബൈക്കിലെത്തിയ ഒരാൾ  വെട്ടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷി വിശദീകരിച്ചത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.