ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; പിറകെ ഓടിയ അമ്മ കുട്ടിയെ രക്ഷിച്ചു

കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. പുരുഷൻമാർക്കും സന്ദർശകർക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ വാർഡിൽ കയറിയാണ് അജ്ഞാതൻ ഒന്നര വയസുകാരനുമായി കടന്നു കളയാൻ ശ്രമം നടത്തിയത്. ഇത് കണ്ട കുട്ടിയുടെ അമ്മ പിറകെ ഓടി കുട്ടിയെ രക്ഷിക്കുകയായിരുന്നു