*വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡിന്റെ അശാസ്ത്രീയ അലൈൻമെന്റ്നെതിരെ ഇന്ന് വൈകുന്നേരം നാലുമണിക്ക് പ്രതിഷേധയോഗം*

കല്ലമ്പലം:നാവായിക്കുളത്ത് നിന്നും ആനയ്ക്കാട് ഭാഗത്തു കൂടി പുതുശ്ശേരിമുക്കിലേക്ക് കയറി
പുതുശ്ശേരിമുക്ക് ജംക്ഷൻ മുഴുവൻ തുടച്ച് മാറ്റപ്പെടുത്തി വല്ലത്ത്കോണം
പരിസര ഭാഗങ്ങളിലൂടെ കടന്നുപോകുന്ന റിങ്ങ് റോഡ് ഇല്ലാതാക്കുന്നത് സാധാരണക്കാരുടെ നിരവധി വീടുകളും കൃഷിയിടങ്ങളും ജനങ്ങളുടെ ജീവിത ഉപാധികളും നിരവധി ആരാധനാലയങ്ങളും . 
ഈ മേഖലകളിൽ ജനം ആശങ്കയിൽ തുടരുന്നു.
വൻ പ്രതിഷേധമാണ് ഇവിടെ പുകയുന്നത്. 
ഈ അലൈൻമെൻറ് ജനവാസ മേഖലകളിൽ നിന്നും എത്രയും വേഗം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം .കെ റെയിൽ പ്രതിഷേധങ്ങൾ ഉയർത്തിയ പ്രതിരോധങ്ങളുടെ കൂട്ടായ്‌മകൾ ഈ മേഖലയിൽ സജീവമായിരുന്നു.
ഒരു നീണ്ട ഇടവേളക്ക് ശേഷം നാവായിക്കുളം വിഴിഞ്ഞം റിങ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ വീണ്ടും വൻ ജന പ്രതിഷേധവും പ്രതിരോധവും ഉയർന്നിട്ടുണ്ട്.