വിഴിഞ്ഞത്ത് പ്രശ്നപരിഹാരത്തിന് സമവായനീക്കങ്ങള്‍ സജീവം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. സംഘര്‍ഷം വിശദീകരിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുറമുഖ നിര്‍മാണം എന്നത്തേക്കുമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ വ്യക്തമാക്കി. നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യം. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ സമീപനം പ്രകോപനം സൃഷ്ടിച്ചു. അനിഷ്ട സംഭവങ്ങളെ അപലപിച്ച സഭ ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് ആർച്ച് ബിഷപ് സര്‍ക്കുലറില്‍ ആരോപിച്ചു.വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്‍റെ സുരക്ഷാച്ചുമതല കേന്ദ്രസേനയെ ഏല്‍പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആവര്‍ത്തിച്ച് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. പദ്ധതി പ്രദേശത്തിന്‍റെ പുറത്തുള്ള ക്രമസമാധാന ചുമതലയ്ക്ക് കേരള പൊലീസ് പര്യാപ്തമാണ്. പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് നിര്‍മാണ കമ്പനിയാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. പദ്ധതി പ്രദേശത്തിന്‍റെ സുരക്ഷാച്ചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതിയിലും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.വിഴിഞ്ഞത്ത് കേന്ദ്ര സേന എത്തി എന്തെങ്കിലും നടപടി ഉണ്ടായാൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനായിരിക്കുമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു. സംസ്ഥാനം അനുമതി നൽകാതെ കേന്ദ്ര സേന വരില്ല. വിഴിഞ്ഞം വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും വിഴിഞ്ഞത്തെ ആദ്യ കപ്പൽ സ്വീകരിക്കാൻ മൽസ്യത്തൊഴിലാളികൾ ഉണ്ടാകണമെന്നാണ് യുഡിഎഫിന്റെ ആഗ്രഹമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു