യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ദുബൈ: ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. ഖിസൈസിലാണ് സംഭവം. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ നാലര വയസ്സുകാരി യാറ മറിയമാണ് മരിച്ചത്. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.