കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്; പുതിയ നിരക്കുകളറിയാം

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1792 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 4995 രൂപയും പവന് 39,960 രൂപയുമായിരുന്നു.ഇന്ന് ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22കാരറ്റ് സ്വര്‍ണത്തിന്‍രെ ഇന്നത്തെ ഔദ്യോഗിക വില 4960 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 39,680 രൂപയിലെത്തി.