കത്തുവിവാദത്തിൽ‌ പാർട്ടി നടപടി; മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഎം

തിരുവനന്തപുരം : കോർപ്പറേഷൻ കത്തുവിവാദത്തിൽ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. സി.ജയൻബാബു, ഡി.കെ.മുരളി, ആർ.രാമു എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
മേയർ ആര്യ രാജേന്ദ്രന്റെയും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെയും കത്തുകളെക്കുറിച്ചും കമ്മിഷൻ അന്വേഷിക്കും. മേയര്‍ ആര്യ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയതെന്ന് പറയുന്ന കത്താണു വിവാദമായത്. കത്ത് എഴുതിയിട്ടില്ലെന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയും നിലപാടെടുത്തു.