സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

"ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാവർക്കും ഒരു വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 80 കോടിയോളം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. അരിക്ക് രണ്ട് രൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സർക്കാർ ഒഴിവാക്കി. പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 2 ലക്ഷം കോടി രൂപ ചെലവ് വരും.
ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്ന ഒരാൾക്ക് 5 കിലോ അരിയാണ് രണ്ടുരൂപ നിരക്കിൽ ലഭിക്കുന്നത്. ഗോതമ്പിന് 1 രൂപയും ഈടാക്കുന്നു. അന്ത്യോദയ അന്നയോജനയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഇത് പ്രതിമാസം 35 കിലോയാണ്. അതേസമയം ഡിസംബർ 31ന് അവസാനിക്കുന്ന പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു."