ഫോറസ്റ്റ് ഓഫിസിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി അവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ ഇന്നലെ രാവിലെ ആയിരുന്നു അപകടം. മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പോത്തൻകോട് സ്വദേശി ഷാജിയാണ് കരാർ എടുത്തത്. ഷാജിയുടെ തൊഴിലാളികളായ 5 പേരാണ് ഇന്നലെ ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്. കരാർ പ്രകാരമുള്ള ഒരു മരം മുറിച്ചപ്പോൾ, അതിന്റെ ചില്ലകൾ സമീപത്തെ കേടായി നിന്ന മരത്തിൽ വീണപ്പോൾ ആണ് കേടായ മരം കടപുഴകി ചന്ദ്രൻ നായരുടെ ദേഹത്ത് വീണത്. മരം വീഴുന്നത് കണ്ട് മറ്റ് തൊഴിലാളികൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ചന്ദ്രൻ നായരെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ഭാര്യ- ശ്രീകുമാരി. മക്കൾ- വിഷ്ണു ചന്ദ്രൻ, വൈഷ്ണവി, മരുമകൻ- ഹരികൃഷ്ണൻ