ചെന്നൈയ്ക്ക് മീതെ മൻഡൂസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ

മാന്‍ഡൂസ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തു തുടങ്ങിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ തുടങ്ങി. നാളെ രാത്രിയോടെ ആന്‍ന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ ചുഴലിക്കാറ്റ് കരയിലേക്കു പ്രവേശിക്കുമെന്നാണു മുന്നറിയിപ്പ്. ആന്ധ്രയുടെയും പുതുച്ചേരിയുടെയും തമിഴ്നാടിന്റെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചെന്നൈയോടു ചേര്‍ന്നുള്ള കാഞ്ചിപുരം,ചെങ്കല്‍പേട്ട് വിഴുപ്പുറം ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ മറ്റു ആറുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി..തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്നലെ രാവിലെയാണു തീവ്രന്യൂനമര്‍ദമായി മാറിയത്്. നിലവില്‍ ചെന്നൈയില്‍ നിന്നു 700 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറു –വടക്കുപടിഞ്ഞാറു ദിശയില്‍ നീങ്ങി,നാളെ രാത്രിയോടെ തീരം തൊടും. തമിഴ്നാട്ടിലും പുതുച്ചേരിയിലും ,ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരത്തും ഞായറാഴ്ച വരെ കനത്ത മഴയ്ക്കു ചുഴലിക്കാറ്റ് ഇടയാക്കും. നാഗപട്ടണം,തഞ്ചാവൂര്‍, തിരുവാരൂര്‍,കടലൂര്‍,ചെന്നൈ ,മയിലാടുതുറെ, കാഞ്ചിപുരം,ചെങ്കല്‍പേട്ട് .വില്ലുപുരം ജില്ലകളില്‍മുന്നൊരുക്കങ്ങള്‍ തകൃതിയാണ്. ചെന്നൈയില്‍ 35അംഗ ദേശീയ ദുരന്തനിവാരണ േസനയെ വിന്യസിച്ചു.നാഗപട്ടണത്തു ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി 100 കേന്ദ്രങ്ങള്‍ തയാറാക്കി. ആര്‍ക്കോണത്തു നിന്നുള്ള ദേശീയ ദുരന്തനിവാരണ േസനയുടെ ഒരു യൂണിറ്റ് പുതുച്ചേരിയില്‍ വിന്യസിച്ചു.മാന്‍ഡോസ് തീരത്തേക്ക് അടുത്തുതുടങ്ങിയതോടെ ചെന്നൈ ഉള്‍പ്പെടുന്ന വടക്കന്‍ തമിഴ്നാടിന്റെ വിവിധയിടങ്ങളില്‍ മഴയ്ക്ക് തുടങ്ങി .2016ല്‍ ആഞ്ഞുവീശിയ വാര്‍ധയെ പോലെ ചെന്നൈ നഗരത്തിലേക്ക് ചുഴലിക്കാറ്റ് എത്തുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.