കിളിമാനൂർ ബിവറേജസ് ഔട്ട്ലെറ്റിൽ ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ

കിളിമാനൂർ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ പ്രതിയോട് ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ പറഞ്ഞത് കേൾക്കാതെയും, ക്യൂവിൽ നിൽക്കാതെയും, ബഹളം വയ്ക്കുകയും, ജീവനക്കാരെ അടക്കം അക്രമിക്കുകയും ചെയ്ത പ്രതി പിടിയിലായി.പഴയകുന്നുമ്മൽ,ഇരപ്പിൽ, അഥീന ഹൗസിൽ എസ്.ഷഹിൻഷാ (30) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
പ്രതി ജീവനക്കാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും, കമ്പ്യൂട്ടർ ഉപകരണങ്ങളും, മദ്യക്കുപ്പികളും നശിപ്പിക്കുകയും ഷോപ്പിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തു.ഏകദേശം 10000 രൂപയുടെ നാശനഷ്ടങ്ങളാണ് പ്രതി ഉണ്ടാക്കിയത്.വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ 2010-ൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊലപാതക കേസിൽ പ്രതിയുമാണ്.
 തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി - ജി. ബിനുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച് ഒ - എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്. ഐ.വിജിത്ത് കെ. നായർ, എ എസ് ഐ ഷജിം,എസ്. സി. പി. ഒ - ഷിജു,ഷാജി, ഡ്രൈവർ എസ്. സി. പി. ഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.