ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി നടന്നുവരുന്ന ഗുരുധര്‍മ്മപ്രബോധനത്തില്‍ ബ്രഹ്മവിദ്യാലയം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഗുരുദേവനെ സന്ദര്‍ശിക്കുന്ന വേളയില്‍ ഗാന്ധിജി ചാതുര്‍ വര്‍ണ്യ വ്യവസ്ഥിതിയോട് യോജിച്ചിരുന്നു. ഗുരുവുമായുള്ള സംഭാഷണ മദ്ധ്യേ ശിവഗിരിയിലെ മാവിന്‍റെ ഇല ചൂണ്ടിക്കാട്ടി ഇലയുടെ രൂപഭേദം പോലെയെന്ന വണ്ണം ജാതി പ്രകൃതി നിയമമെന്ന് വാദിച്ച ഗാന്ധിജിയോട് ഇല ഏത് പ്രകാരമായാലും അവയുടെ ചാറിന് ഒരേ രുചിയാണ് പ്രധാനം ചെയ്യുന്നതെന്നായിരുന്നു ഗുരുവിന്‍റെ മറുപടി. ഈ വാദം സ്വീകരിച്ചായിരുന്നു മഹാത്മജി ശിവഗിരിയില്‍ നിന്നും മടങ്ങിയത്.
ലോകത്തിന് തന്നെ ഏകതാബോധം പകര്‍ന്നു നല്‍കുന്ന കേന്ദ്രമാണ് ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം. ഈ മതമഹാപാഠശാലയില്‍ നിന്നും പകര്‍ന്നു നല്‍കുന്ന അറിവ് മാനവകുലത്തിന്‍റെ സമുദ്ധാരണത്തിനും ഐക്യത്തിനും ഉതകുംവിധമാണെന്നും അസംഗാനന്ദഗിരി തുടര്‍ന്നു പറഞ്ഞു.
സ്വാമി ശിവനാരായണ തീര്‍ത്ഥ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ പ്രസംഗിച്ചു