ഷാറുഖ് ഖാൻ ഉംറ നിർവഹിക്കാനെത്തിയ ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്്. ‘അദ്ദേഹത്തിന്റെ പ്രാർത്ഥവ അല്ലാഹു കേൾക്കട്ടെ. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ’- ഒരു ആരാധകൻ കുറിച്ചു. ഹജ്ജ് ചെയ്യുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ഷാറുഖ് ഖാൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മകൻ അബ്രാമിനും മകൾ സുഹാനയ്ക്കുമൊപ്പം ഹജ്ജ് ചെയ്യാനാണ് ആഗ്രഹമെന്നാണ് ഷാറുഖ് അന്ന് പറഞ്ഞത്.ദുൻകി എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കിംഗ് ഖാൻ സൗദിയിലെത്തിയത്. ഉംറ നിർവഹിച്ചതിന് ശേഷം താരം ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും.