വനിത എസ്ഐയെ അപമാനിച്ചു; വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരെ കേസ്

തിരുവനന്തപുരം• വനിത എസ്ഐയെ അപമാനിച്ചെന്ന പരാതിയിൽ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരെ കേസ്. വലിയതുറ എസ്ഐ അലീന സൈറസ് ആണ് പരാതി നൽകിയത്. അഭിഭാഷകനായ പ്രണവ് അടക്കം 30 പേർക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, സംഘം ചേർന്ന് കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിൽ ജാമ്യാപേക്ഷയുമായെത്തിയ അഭിഭാഷകനെ കാണാൻ സമയം വെെകിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്. അഭിഭാഷക‍ർ തന്നെ കയ്യേറ്റം ചെയ്തതായും അസഭ്യ വാക്കുകൾ വിളിച്ചതായും മജിസ്ട്രേട്ടിനു നൽകിയ പരാതിയിൽ എസ്ഐ പറയുന്നു.