സുന്ദരം, അതിസുന്ദരം ഈ മഞ്ഞപ്പട
ഖത്തറില്‍ ലോകകപ്പ് ആവേശം മുറുകുന്നതിനിടെ വീണ്ടും കൊച്ചിയിലേക്ക് എത്തിയ ഐഎസ്എല്‍ മത്സരത്തിനായി മഞ്ഞപ്പട ആരാധകര്‍ ഇരമ്പി എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. അഞ്ചാം മിനിറ്റില്‍ ലൂണയില്‍ നിന്ന് ലഭിച്ച പാസെടുത്ത് കടുത്ത ചാലഞ്ച് നടത്തുന്ന ബംഗളുരു താരങ്ങള്‍ക്കിടയിലൂടെ ദിമിത്രിയോസ് ഷോട്ട് എടുത്തെങ്കിലും പവര്‍ കുറഞ്ഞ് പോയി.മുന്നേറുന്നത് കാണാന്‍ തന്നെ അഴകായിരുന്നു. 56-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്ലിന്റെ പൊസിഷന്‍ മനസിലാക്കി റോയ് കൃഷ്ണ ഏകദേശം മൈതാന മധ്യത്ത് നിന്ന് ഒരു ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള ബംഗളൂരുവിന്റെ തളര്‍ന്ന പ്രതിരോധത്തെ കടന്ന് ബ്ലാസ്റ്റേഴ്സ് എപ്പോള്‍ ഗോള്‍ നേടുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയങ്ങള്‍ ഉണ്ടായിരുന്നത്.
അതിന് ഉത്തരം നല്‍കിയത് പകരക്കാരനായി വന്ന ജിയാനു ആണ്. 70-ാം മിനിറ്റില്‍ ബംഗളൂരു താരത്തിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് ബ്ലാസ്റ്റേഴ്സ് കുതിച്ചു. ബോക്സിലേക്ക് വന്ന പന്ത് ജിയാനു ഒരു ടച്ച് എടുത്ത് ഗുര്‍പ്രീതിനെയും മറികടന്ന് വലയിലേക്ക് തഴുകി വിട്ടു. 80 -ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ബംഗളൂരു ഒന്ന് ഞെട്ടിച്ചു. വീണ്ടുമൊരു ലോംഗ് ബോളാണ് ആതിഥേയര്‍ക്ക് വിനയായത്. ഉയര്‍ന്നെത്തിയ പന്ത് ഹെഡ് ചെയ്ത് അകറ്റാന്‍ ഹോര്‍മിപാമിന് സാധിക്കാതെ പോയതോടെ പറന്നെത്തിയ ഹാവി ഹെര്‍ണാണ്ടസിന്റെ ഇടംകാലന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് വല തുളച്ചു. പിന്നീട് പ്രതിരോധത്തിലേക്ക് ഊന്നിയ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ നിയന്ത്രിച്ച് നിര്‍ത്തി മികച്ച വിജയം സ്വന്തമാക്കി.