*ജന്നത്ത് പെട്ടെന്ന് ആത്മഹത്യയിലേക്ക് പോകാനുള്ള കാരണം എന്താണെന്നറിയാതെകുടുംബവും ബന്ധുക്കളും*

നാവായിക്കുളം ഡീസന്റ്‌മുക്ക് ഹംസാമുക്കിൽ ജസീർ മൻസിലിൽ പരേതനായ ജഗ്ഫറിന്റെയും ഭാര്യ സലീനയുടെയും   
മകൾ ജന്നത്ത്( 19) നെ
കടയ്ക്കൽ തൊളിക്കുഴി യിലുള്ള 
ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു .

പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഭൗതികദേഹം ഡീസന്റ്മുക്ക് ഹംസമുക്കിൽ ജന്നത്തിന്റെ വീട്ടിൽ ആണ് ഉള്ളത് .

ഇന്ന് രാത്രിയോടെ വിദേശത്ത് നിന്നുമെത്തുന്ന 
ജന്നത്തിന്റെ ഭർത്താവും സഹോദരനും എത്തിയതിനുശേഷം നാളെ രാവിലെ ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും .

വളരെയേറെ സ്നേഹത്തിലും സഹകരണത്തിലും ആയിരുന്നു 
ജന്നത്തിന്റെ കുടുംബവും ഭർതൃ വീട്ടുകാരും കഴിഞ്ഞിരുന്നത് .

വിവാഹം കഴിഞ്ഞ് 
5 മാസം കഴിഞ്ഞതേയുള്ളൂ. ഏതാനും ദിവസങ്ങൾക്ക് മുന്നേ ആണ് ജന്നത്തിന്റെ പത്തൊമ്പതാമത് ജന്മദിനം വലിയ ആഘോഷത്തോടെ ഭർത്താവിന്റെ വീട്ടിൽ നടന്നത് .

വലിയ ആഘോഷം ആയിട്ടായിരുന്നു പത്തൊമ്പതാമത് ജന്മദിനം ആഘോഷിച്ചത് . 

ജന്മ ദിനം പ്രമാണിച്ച് ഗൾഫിൽ നിന്നും ഭർത്താവും സഹോദരനും നിരവധി സമ്മാനങ്ങളും ജന്നത്തിന് എത്തിച്ചിരുന്നു.
 
മാത്രമല്ല ഉടൻതന്നെ ഭർത്താവിന്റെ അടുത്തേക്ക് പോകാനായി ജന്നത്ത് പാസ്പോർട്ടും തയ്യാറാക്കിയിരുന്നു . 

മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നതിന് തൊട്ടുമുമ്പും ജന്നത്തും സഹോദരനും ഭർത്താവുമായി സംസാരിച്ചിരുന്നു എന്ന് പറയപ്പെടുന്നു .

ജന്നത്ത് പെട്ടെന്ന് ആത്മഹത്യയിലേക്ക് പോകാനുള്ള കാരണം എന്താണെന്നറിയാതെകുടുംബവും ബന്ധുക്കളും ആകെ അന്ധാളിപ്പിൽ കുഴയുകയാണ് .

സ്നേഹം നിറഞ്ഞ ഭർത്താവിന്റെ പ്രിയപ്പെട്ട ബന്ധുക്കളുമായി ഭർതൃ ഗൃഹത്തിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ കുട്ടി എന്തിന് ജീവനൊടുക്കി എന്ന ചോദ്യത്തിന് മറുപടി ഇല്ലാതെ ദുരൂഹതയിൽ തുടരുന്നു .
 
ഒരു ചെറിയ കാലയളവിനുശേഷം വീണ്ടും നിരവധി പെൺകുട്ടികളുടെ ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത് . 

കഴിഞ്ഞദിവസം 
42 വയസുള്ള വീട്ടമ്മ കിളിമാനൂരിൽ 
റബ്ബർ പുരയിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടിരുന്നു . 

നിസ്സാരമായ കുടുംബ പ്രശ്നങ്ങളും വഴക്കുകളും തർക്കങ്ങളും വാശിയും ഒക്കെയാണ് വൈകാരികമായ ചിന്തകളിലൂടെയും ക്ഷമയും സമാധാനവും ഇല്ലാത്ത എടുത്തുചാട്ടങ്ങളിലൂടെയും ആത്മഹത്യയിലേക്കും ആത്മഹത്യ ശ്രമങ്ങളിലേയ്ക്കും നീങ്ങുന്നത് .
 
പ്രശ്നങ്ങളിൽ പെട്ട് വിഷമിക്കുന്നവരെ ഒന്ന് സമാധാനിപ്പിക്കാനോ സ്നേഹത്തോടെ ഒന്ന് ചേർത്ത് നിർത്തി തലോടാനോ അവർക്ക് ധൈര്യം പകരാനോ ഒന്നും കുടുംബങ്ങളിൽ തന്നെ ആരുമില്ലാതെ അണുകുടുംബങ്ങളായി മാറിയ സാഹചര്യങ്ങളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും വീണ്ടും നമ്മുടെ ചുറ്റുപാടും ആവർത്തിക്കപ്പെടുന്നത് .

കുട്ടിക്കാലം മുതൽ ശാന്തതയും സൽസ്വഭാവിയും സമാധാനിയും ആയിരുന്ന ജന്നത്തിന്റെ അകാല വിയോഗ വാർത്ത 
ഞെട്ടലോടെയാണ് ഹംസ നമുക്ക് ഗ്രാമം 
കേട്ടത് . 

പരിചയക്കാർക്കും ചുറ്റുമുള്ള വീട്ടുകാർക്കും ഒക്കെ ജന്നത്തിനെയും ജന്നത്തിന്റെ ഭർത്താവിനെകുറിച്ചും ഭർത്താവിന്റെ വീട്ടുകാരെയും കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ ...!