കൊല്ലം ആയൂരിൽ കാറും ബൈക്കും ഇടിച്ച് ബൈക് യാത്രികൻ മരിച്ചു. കോട്ടുക്കൽ ചുണ്ട ചെറുകുളംവലിയ വിള വീട്ടിൽ (37 ) അമീർ അലിയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 9 ന് ബസ്സിനെ ഓവർടെക്ക് ചെയ്തുവന്ന കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയി. ചടയമംഗലം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്യേഷണം ആരംഭിച്ചു. ഭാര്യ: നാസീയ . ഗസൽ ആണ് മകൾ .