ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്ബോൾ കിരീട വിജയത്തിനു പിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം. ട്വിറ്റർ ഹാൻഡിലിലാണ് അർജന്റീന പ്രതികരണം അറിയിച്ചത്. ബംഗ്ലദേശിലെ ആഘോഷങ്ങളുടെ വിഡിയോയും ബംഗ്ലദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്.അർജന്റീനയുടെ ആവേശം ഉയർത്തിയ ലോകകപ്പ് വിജയത്തിനു പിന്നാലെ ഞായറാഴ്ച രാത്രി മുഴുവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ആഘോഷ പരിപാടികളാണു നടന്നത്. പലയിടത്തും ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു. പെനല്‍റ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് നേടിയത്.