പൃഥ്വിരാജ് വീണ്ടും ഹിന്ദിയിലേക്ക്; ഇത്തവണ അക്ഷയ് കുമാര്‍ – ടൈഗര്‍ ഷ്രോഫ് ചിത്രത്തില്‍

അക്ഷയ് കുമാര്‍ – ടൈഗര്‍ ഷ്രോഫ് ചിത്രം ബഡേ മിയന്‍ ചോട്ടേ മിയാനില്‍ പ്രിത്വിരാജ് സുകുമാരനും. ചിത്രത്തില്‍ വില്ലനായിട്ടാണ് അദ്ദേഹം എത്തുന്നത്.കബീര്‍ എന്നാണ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോളിവുഡിലെ രണ്ട് ആക്ഷന്‍ സൂപ്പര്‍ സ്റ്റാറുകളായ അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ഒരു ഫ്രെയിമില്‍ ഒരുമിച്ച്‌ പ്രത്യക്ഷപ്പെടുന്ന ആക്ഷന്‍-ത്രില്ലര്‍ ചിത്രമാണ് . ഇതിലാണ് പ്രധാന വില്ലനായി പൃഥ്വിരാജ് എത്തുന്നത്.

ടൈഗര്‍ സിന്ദാ ഹേ, സുല്‍ത്താന്‍, ഭാരത് തുടങ്ങിയ ബോക്‌സോഫീസ് ഹിറ്റുകള്‍ക്ക് ശേഷം ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്റ, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഈ പൂജാ എന്റര്‍ടൈന്‍മെന്റ് പ്രൊഡക്ഷന്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു.