പരാതിക്കാരന്റെ ഭാര്യയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും പ്രമുഖ ജുവലറുകളിൽ പാർട്ണറാക്കാമെന്ന് ഉറപ്പുനൽകിയായിരുന്നു തട്ടിപ്പ്. പണംവാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകളും മറ്റും കിട്ടാത്തതിനാലാണ് പരാതിയുമായി മനോജ് സ്റ്റേഷനിൽ എത്തിയത്. പലരിൽ നിന്നായി രണ്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ബേബി അറസ്റ്റിലായതറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും ആൾക്കാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. തട്ടിപ്പിൽ മറ്റു ചിലർക്കും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേക സംഘം അന്വേഷിച്ചുവരുന്നു. തട്ടിപ്പിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്നും അന്വേഷിക്കുന്നതായി എസ്.എച്ച്. ഒ അജേഷ് പറഞ്ഞു.