തിരുവനന്തപുരത്ത്‌ ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം

തിരുവനന്തപുരത്ത്‌ ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് മർദ്ദനമേറ്റത്. വെള്ളറടയിൽ ഇന്നു പുലർച്ചെയാണ് സംഭവം ഉണ്ടായത്. ജനറേറ്ററിൽ നിന്ന് പെട്രോൾ എടുത്തുവെന്നു ആരോപിച്ചായിരുന്നു മർദ്ദനം. കുടപ്പനമൂട് സ്വദേശി രാജേഷ് ആണ് മർദ്ദിച്ചത്.ഹോട്ടലിലെ ജോലിക്കായി എത്തിയപ്പോഴായിരുന്നു മർദ്ദനം. മഹേഷ്‌ ആനപ്പാറ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രാജേഷിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.