സംസ്ഥാനത്ത് സ്വർണവിലയിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ് ഗ്രാമിന് 4,970 രൂപയും പവന് 39,760 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.ഈ ആഴ്ച സംസ്ഥാനത്തെ സ്വർണവിലയിൽ വർധനയാണ് രേഖപ്പെടുത്തിയത്. ഈ ആഴ്ച മാത്രം രണ്ട് തവണ 40,000 രൂപയ്ക്ക് മുകളിൽ സ്വർണവില എത്തിയിരുന്നു.ഡിസംബർ 21,22 തീയതികളിലാണ് സ്വർണവില 40,000 ത്തിനു മുകളിൽ എത്തിയത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്.