ശാസ്താംകോട്ട : ശാസ്താംകോട്ട സ്റ്റേഷനിൽ തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ് പിറവം സ്വദേശിയുടെ കൈകാലുകൾ അറ്റു.എറണാകുളം പിറവം അയണിക്കലേത്ത് വീട്ടിൽ രതീഷ് കുമാർ(36)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു രതീഷ് കുമാർ.വാതിലിന് സമീപം നിന്ന രതീഷ് ട്രെയിൻ ശാസ്താംകോട്ടയിൽ നിര്‍ത്തുന്നതിനിടെ മറ്റ് യാത്രക്കാർക്ക് ഇറങ്ങാനുള്ള സൗകര്യത്തിന് പുറത്തേക്ക്ഇറങ്ങാൻ ശ്രമിക്കുകയും അബദ്ധത്തിൽ ട്രെയിന് ഇടയിലേക്ക് വീഴുകയുമായിരുന്നു.കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.